കഥാരംഗം സാഹിത്യ വേദിയുടെ ‘കവിതാ അവാർഡ്-2025’, ഇന്ദിര ബാലന് സമ്മാനിച്ചു. ഇന്ദിരാബാലൻ എഴുതിയ ‘വെയിലോൾ’ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. തൃശൂർ ബുക്കർ മീഡിയയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ഇന്നലെ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽവെച്ച് കഥാരംഗം രക്ഷാധികാരി ഡോ. മുരളി കഥാരംഗം സാരഥികളും, സാഹിത്യ പ്രവർത്തകരുമായ ടി.കെ. രവീന്ദ്രൻ, പ്രശസ്ത എഴുത്തുകാരി കെ .കവിത, എഴുത്തുകാരി ലതാ നമ്പൂതിരി എന്നിവർ ചേർന്ന് കഥാരംഗം ഹാളിൽ വെച്ച് പുരസ്ക്കാരം നൽകി.

പ്രൊഫ.സുശീല രഘുരാം അവാർഡ് കൃതിയെപ്പറ്റി വിശദമായി വിലയിരുത്തി സംസാരിച്ചു. കവി ലത നമ്പൂതിരി, സാഹിത്യകാരി കെ. കവിത, ഗീത ആചാര്യ, അനിത പ്രേംകുമാർ, സുധ കരുണാകരൻ എന്നിവർ സംസാരിച്ചു. ഇന്ദിര ബാലൻ മറുപടി പ്രസംഗം ചെയ്തു. കവിതാലാപനവും നടന്നു. സി ഷണ്മുഖൻ നന്ദി പറഞ്ഞു.

Related Posts