സ്‌മൈൽ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഹെസർഘട്ട, കൊടഗി തിരുമലപുര, ജി എച്ച് പി എസിലെ 56 വിദ്യാർത്ഥികൾക്ക് വാച്ചുകളും, മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പിറന്നാൾ ദിനത്തിൽ വാച്ചുകൾ സമ്മാനമായി നൽകാമെന്ന് സംഘടനാ ഭാരവാഹികൾ കുട്ടികളെ അറിയിച്ചിരുന്നെങ്കിലും, അത് കുട്ടികളുടെ ക്‌ളാസ്സിനെ ബാധിക്കുമെന്നതിനാൽ വർഷാവസാന പരീക്ഷക്ക് മുമ്പ് ഒന്നിച്ച് ഒരേ ദിവസം കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
2025 – 26 അദ്ധ്യയന വർഷത്തെ മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ ജൂൺ മാസത്തിൽ വിതരണം ചെയ്തിരുന്നു. സ്‌മൈൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.സതീഷ് കുമാർ, ട്രസ്റ്റി അബ്ദുൾ ഗഫൂർ, കോർഡിനേറ്റർ സുരേഷ് പാൽകുളങ്ങര, മാരുതി ലേഔട്ട് റെസിഡൻസ് അസോസിയേഷൻ ഭാരവാഹി ബസവരാജ്, സാമൂഹിക പ്രവർത്തകരായ സജി.പി.വി, കെ.പി.കണ്ണൻ എന്നിവർ നേതൃത്വം നൽകി.