ബന്ധുക്കളെയും പെൺസുഹൃത്തിനെയും ഉൾപ്പെടെ അഞ്ചുപേരെ യുവാവ് വെട്ടിക്കൊന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. സംഭവത്തിൽ പ്രതിയായ പേരുമല സ്വദേശി അസ്നാൻ (അഫാൻ – 23) വെഞ്ഞാറമൂട് പോലീസിന് മുൻപാകെ കീഴടങ്ങി.

രണ്ടുപേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രതി അസ്നാൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് പ്രതി പോലീസ് സ്റ്റേഷനിൽ എത്തിയത്.

ചുള്ളാളം, പാങ്ങോട്, പേരുമല എന്നീ മൂന്ന് സ്ഥലങ്ങളിൽ ആക്രമണം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. ഇതേ തുടർന്ന് പേരുമലയിലെ അഫ്നാൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെൺസുഹൃത്തിനെയും സ്വന്തം സഹോദരനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

പ്രതിയുടെ മൊഴി കേന്ദ്രീകരിച്ച് പാങ്ങോട് നടത്തിയ പരിശോധനയിൽ പ്രതിയുടെ പിതൃമാതാവിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യംചെയ്തുവരികയാണ്

Related Posts