കേരളസമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ ‘സ്നേഹാദരങ്ങളുടെ സായാഹ്നം’ എന്ന പേരിൽ മാതൃദിനാഘോഷം സമാജം ഹാളിൽ നടക്കും. ഇന്ന് വൈകുന്നേരം 7 മണിക്കാൻ പരിപാടി.
മാതൃസ്നേഹത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ, സോണിലെ അറുപത് വയസ്സിന് മുകളിലുള്ള അമ്മമാരെ ആദരിക്കും. അത്താഴവിരുന്നും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 7760621262.