എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ജാലഹള്ളി, ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6ന് വിപുലമായ പരിപാടികളോടെ ജാലഹള്ളി വെസ്റ്റിലുള്ള എയർഫോഴ്സ് സിവിലിയൻ എംപ്ലോയീസ് ക്ലബ്ബിൽവച്ച് ആഘോഷിച്ചു. എക്‌സ് സർവീസ് മെൻ അസോസിയേഷൻ പ്രസിഡണ്ട് രാജീവൻ്റെ അധ്യക്ഷതയിൽ ഓണാഘോഷം അഡ്വ.സത്യൻ പുത്തൂർ ഉദ്‌ഘാടനം ചെയ്‌തു.
എക്‌സ് സർവീസ് മെൻ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തിയായി.
എക്‌സ് സർവീസ് മെൻ അസോസിയേഷൻ പ്രസിഡണ്ട് രാജീവൻ, സെക്രട്ടറി വെറ്ററൻ രാജീവ്, അഡ്വൈസർ വെറ്ററൻ പി ജി കെ നായർ, പ്രോഗ്രാം കോർഡിനേറ്റർ പ്രഭാകരൻ പി പി എന്നിവർ നേതൃത്വം നൽകി.

