അക്ഷരവെളിച്ചം പകർന്ന് എഐകെഎംസിസി മൈസൂരു റോഡ് സാറ്റലൈറ്റ് ബിഡതി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പഠന ബോധവൽക്കരണ ക്ലാസുകളും നടന്നു. വായന കേവലം പുസ്തകങ്ങളിലൂടെ മാത്രമല്ല, ലോകത്തെ അറിയാനുള്ള മാർഗ്ഗം കൂടിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എഐകെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് പറഞ്ഞു.

അബു ശ്രീകണ്ടാപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹമൂദ് കൊയ്യോട് സ്വാഗതം ആശംസിച്ചു. റഫീഖ് ഗുരുതഹള്ളി, സലാം ആംസ്റ്റർ എന്നിവർ വായനാദിന സന്ദേശം നൽകി സംസാരിച്ചു. ഹാജ ശരീഫ്, ഹമീദ്, ഉസ്മാൻ, സി എച്ച് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമൂഹിക സേവന രംഗത്ത് ഇത്തരം പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Related Posts