ബെംഗളൂരു നഗരപരിധിയിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായി നഗരമൊട്ടാകെ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആരോഗ്യകേന്ദ്രങ്ങൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി 4,452 വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കും. എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പയിനും നടത്തും.

Related Posts