ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നഗരത്തിലെ(ബി സ്‌മൈൽ) 13 എലിവേറ്റഡ് കോറിഡോറുകളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾതയ്യാറാക്കിയിരിക്കുകയാണ്. അതിൽ തന്നെ അഞ്ചെണ്ണത്തിൻ്റെ ഡിപിആർ കൃത്യതാ പരിശോധനക്കായി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയുടെ മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 18,204 കോടി രൂപ ചെലവിൽ 13 മേൽപ്പാലങ്ങളാണ് ബി സ്‌മൈൽ നിർമ്മിക്കുവാൻ ഒരുങ്ങുന്നത്. 126.44 കി മീ നീളമുള്ള പദ്ധതികളിൽ, വിവിധ ഇടങ്ങളിലെ റോഡുകളുടെ ദൈർഘ്യമനുസരിച്ച് ടോൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. അടുത്തിടെ നഗരത്തിൽ സമാനതകളില്ലാത്ത രീതിയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ റൂട്ടുകളിൽ തിരക്ക് നിയന്ത്രിക്കാനായി ഇടനാഴികൾ, പാതകളുടെ വീതി കൂട്ടൽ, പുതിയ റോഡുകൾ നിർമ്മിക്കൽ, സിഗ്നൽ ഒഴിവാക്കൽ, എലിവേറ്റഡ് ഹൈവേകൾ എന്നിവയാണ് പ്രധാനമായും നടപ്പാക്കി വരുന്നത്.

ആർകെ ഹെഗ്‌ഡെ നഗർ വഴി നാഗവാര ജംഗ്ഷൻ-ബാഗലൂർ മെയിൻ റോഡ് (17.94 കി.മീ.), ഉൾസൂർ തടാകത്തിലെ മദർ തെരേസ സർക്കിൾ – ബാഗലൂർ വില്ലേജ് (പുതിയ എയർപോർട്ട് റോഡ്, അസായി റോഡ് വഴി) (27.19 കി.മീ.), സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷൻ, ഇന്ദിരാനഗർ വഴി ഓൾഡ് മദ്രാസ് റോഡ്-ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ (10.81 കി.മീ.), സിർസി സർക്കിൾ-മൈസൂർ റോഡിലെ നയണ്ടഹള്ളി (5.22 കി.മീ.), ബിഡബ്ള്യുഎസ്എസ്ബി പൈപ്പ്ലൈൻ റോഡ് വഴി മാറെനഹള്ളി മെയിൻ റോഡ് (രാഗി ഗുഡ്ഡ ജംഗ്ഷൻ)-കനകപുര മെയിൻ റോഡ് (18.47 കി.മീ.) എന്നിവയാണ് പരിശോധനയ്ക്ക് വരുന്ന പ്രധാന കോറിഡോറുകൾ ഇവയാണ്.

ബെംഗളൂരുവിൽ വരുന്ന പ്രധാന എലിവേറ്റഡ് കോറിഡോറുകൾ നാഗവാര ജംഗ്ഷൻ മുതൽ ബാഗലൂർ മെയിൻ റോഡ് വരെ 17.9 കിലോമീറ്റർ ദൂരമുള്ള ആറുവരി എലിവേറ്റഡ് ഇടനാഴിയാണ് ഇതിലൊന്ന്.

തിരുമേനഹള്ളി, ബെല്ലാഹള്ളി, സമ്പീഗെഹള്ളി, ആർകെ ഹെഗ്‌ഡെ നഗർ എന്നീ പ്രദേശങ്ങളിലൂടെ സത്‌നൂർ മുതൽ ചോക്കനഹള്ളി വരെ നീളുന്ന ഈ പാതയുടെ വിശദമായ പദ്ധതി രേഖ ഇൻഫ്രാ സപ്പോർട്ട് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. ഉൽസൂർ തടാകത്തിന് സമീപമുള്ള മദർ തെരേസ സർക്കിൾ മുതൽ പുതിയ വിമാനത്താവളം റോഡിലെ ബാഗലൂർ ഗ്രാമം വരെ 27.1 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് റോഡാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്‌. നഗരത്തിൻ്റെ കിഴക്കൻ, തെക്കൻ ഇടനാഴികളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബി-സ്മൈൽ ഒരു 10.8 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി എന്ന ആശയാകാം മുന്നോട്ട് വെച്ചു. ഓൾഡ് മദ്രാസ് റോഡ് മുതൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവർ വരെ നീളുന്ന ഈ പാത സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷൻ, ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ്, ഹൊസൂർ റോഡ് (സിൽക്ക് ബോർഡ് ജംഗ്ഷൻ ഉൾപ്പെടെ) എന്നിവയിലൂടെ കടന്നുപോകും.

Related Posts