ന്യൂസിലൻഡിൻ്റെ ജയത്തോടെ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽനിന്ന് ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് വിജയം.
ബംഗ്ലാദേശ് ഉയർത്തിയ 137 റൺസിൻ്റെ വിജയലക്ഷ്യം കിവീസ് 46.1 ഓവറിൽ മറികടന്നു. സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ (112) ഇന്നിങ്സാണ് ന്യൂസിലൻഡിൻ്റെ വിജയത്തിൽ നിർണായകമായത്. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥം (55) അർധ സെഞ്ച്വറി നേടി.
നിർണായകമായ നാല് ബംഗ്ലാ വിക്കറ്റുകൾ പിഴുത കില്ലീസ് ബൗളർ മൈക്കൽ ബ്രേവെലാണ് കളിയിലെ താരം. സ്കോർ: ബംഗ്ലാദേശ് – 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236, ന്യൂസിലൻഡ് – 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240.
ന്യൂസിലൻഡിനൊപ്പം രണ്ട് മത്സരങ്ങളിൽ ജയിച്ച ഇന്ത്യയും സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. പാകിസ്താനും ബംഗ്ലാദേശും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഏത് ടീം ജയിച്ചാലും രണ്ട് പോയിൻ്റ് മാത്രമാണ് നേടാനാകുക.
പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യക്കും കിവീസിനും നിലവിൽ നാല് വീതം പോയിന്റുണ്ട്. റൺറേറ്റിൽ മുന്നിലുള്ള ന്യൂസിലൻഡാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരത്തിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ പ്രവേശിക്കും.