ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പി. സി. ജോർജ് ഐ.സി.യുവിൽ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവും, മുൻ എം.എൽ.എയുമായ പി.സി.ജോർജ് 14 ദിവസത്തെ റിമാൻഡിലാണ്.
പാലാ സബ് ജയിലിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ തടവുകാർക്കുള്ള സെല്ലിലേക്കാണ് ആദ്യം മാറ്റിയത്.
അവിടത്തെ ഇ.സി.ജി പരിശോധനയെ തുടർന്നാണ് ഏഴു മണിയോടെ ഐ.സി.യുവിലേക്ക് മാറ്റി. 74 കാരനായ ജോർജ് 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ മാസ്കിൻ്റെ സഹായത്താലാണെന്നുള രേഖകൾ ജാമ്യാപേക്ഷയിൽ ഹാജരാക്കിയെങ്കിലും ജഡ്‌ജി ആർ. കൃഷ്ണപ്രഭൻ തള്ളുകയായിരുന്നു.
റിമാൻഡ് മാർച്ച് 10 വരെയാണെങ്കിലും ഇന്നോ, നാളെയോ വീണ്ടും ജാമ്യാപേക്ഷ നൽകിക്കുമെന്നാണ് വിവരം.