ഭാര്യയെ കൊന്ന് ഹൃദയാഘാതമെന്ന് തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലെ നെഗിനഹൽ ഗ്രാമത്തിലാണ് സംഭവം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമെന്ന് വരുത്തി തീർത്ത സംഭവത്തിൽ ഭർത്താവ് ഫക്കീരപ്പ ഗിലക്കനവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജേശ്വരി ഫക്കീരപ്പ ഗിലക്കനവർ (21) ആണ് മരിച്ചത്.
ശവസംസ്കാര ചടങ്ങിനെത്തിയ രാജേശ്വരിയുടെ ബന്ധുക്കൾ മൃതദേഹത്തിന്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് സംശയം തോന്നി പോലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ആശുപത്രിയിലേക്ക് അയക്കുകയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രാജേശ്വരിയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫക്കീരപ്പ കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി