ഓട്ടോക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കം നടുറോഡിലെ കൈയാങ്കളിയിൽ കലാശിച്ചു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് മൂന്നാം സെക്ടറിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് യുവതികളും ഓട്ടോ ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടിയത്.

വഴിയാത്രക്കാരൻ പകർത്തിയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവതികളും ഡ്രൈവറും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടാകുന്നതും പിന്നീട് ഇത് കൈയാങ്കളിയിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ മറ്റൊരു യുവതി ഇടപെട്ടാണ് ഇരുകൂട്ടരെയും ശാന്തരാക്കിയത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൻ്റെ യഥാർഥ കാരണം വ്യക്തമാക്കണമെന്നും പൊലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related Posts