65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. 2027 ജനുവരി 4 മുതൽ 8 വരെ കൊച്ചിയിലാണ് വിദ്യാർഥികളുടെ കലാമാമാങ്കം അരങ്ങേറുക. പ്രധാന വേദി കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഒരുക്കും.

20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്തേക്ക് തിരിച്ചെത്തുന്നത്. മറൈൻ ഡ്രൈവ് ഉൾപ്പെടെ 27 വേദികളിലായാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1028 പോയിന്റുമായി കണ്ണൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കിയിരുന്നു. തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി.

Related Posts