പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്. 13 മിനിറ്റ് 32.75 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് താരം മൂന്നാം മെഡൽ സ്വന്തമാക്കിയത്. ബഹ്റൈൻ്റെ ബിർഹാനു ബല്യൂവിൻ സ്വർണവും ജപ്പാൻ്റെ യമാഗുച്ചി വെള്ളിയും നേടി.

ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ ഗുൽവീർ സിങ്ങിൻ്റെ മെഡൽ നേട്ടം മൂന്നായി. നേരത്തെ 1500 മീറ്ററിൽ വെള്ളിയും 10000 മീറ്ററിൽ വെള്ളിയും താരം നേടിയിരുന്നു. 1500 മീറ്ററിൽ 3:36.72 സെക്കൻഡിലും 10000 മീറ്ററിൽ 28:29.38 സെക്കൻഡിലുമാണ് ഗുൽവീർ ഫിനിഷ് ചെയ്തത്.

2023ലെ ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിൽ വെങ്കലവും ഗുൽവീർ നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസിലെ താരത്തിൻ്റെ ആകെ മെഡൽ നേട്ടം നാലായി.

Related Posts