ചരിത്രത്തിൽ ഇതുവരെ ഒരു ടീമും പിന്തുടർന്നു ജയിക്കാത്ത ഉയരത്തിലുള്ള ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നിൽ കുറിച്ച് ഇന്ത്യ. ഓവൽ മൈതാനത്ത് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ജയിക്കണമെങ്കിൽ ഇംഗ്ലണ്ടിന് റിക്കാർഡ് റൺ ചേസ് (373) നടത്തണം. ഓവലിൽ ഇതുവരെ ഒരു ടീം വിജയകരമായി ചേസ് ചെയ്തു ജയിച്ച ഏറ്റവും ഉയർന്ന ലക്ഷ്യം 263 റൺസാണ്.
ഓസ്ട്രേലിയയ്ക്കെതിരേ 1902ൽ ഇംഗ്ലണ്ടാണ് ഈ ലക്ഷ്യം നേടിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്സ്വാൾ (118) സെഞ്ചുറി നേടി. വാഷിംഗ്‌ടൺ സുന്ദർ (53) ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53) എന്നിവരും തിളങ്ങി. നാലാം ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യയെ രക്ഷിച്ച ജഡേജയും വാഷിംഗ്‌ടണും ഇന്നലെയും മിന്നും ബാറ്റിംഗാണ് കാഴ്ചവച്ചത്.