നാളെ വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575) അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിലെത്തും. തിരിച്ചു വ്യാഴാഴ്ച്ച രാവിലെ 10 ന് കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06576) വെള്ളിയാഴ്ച പുലർ ച്ചെ 12:15 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തിച്ചേരും..
കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ ഒരു എസി ടു ടിയർ കോച്ചും 11 സ്ലീപ്പർ ക്ലാസ് കോച്ചും 2 എസി ത്രീ ടിയർ കോച്ചും 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും 2എസ് എൽ ആർ /ഡി കൊച്ചുമുണ്ടാകും.