ഇന്ദിരാനഗർ ഇ സി എ ക്ലബ്ബ് ഓഡിറ്റോറിയത്തിൽവച്ച് ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രവർത്തകർ ക്രിസ്തുമസ് ആഘോഷിച്ചു. രജീന്ദ്രൻ അവതരിപ്പിച്ച ഏകാംഗ നാടകവും യുവതി-യുവാക്കളുടെ നൃത്തപരിപാടികളും മെലഡി റോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്നും അഞ്ചു അരവിന്ദ് അവതരിപ്പിച്ച ഡിജെ പെർഫോമൻസും വേദിയിൽ അരങ്ങേറി.
ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ റൗഫ് എന്നിവർ ക്രിസ്മസ് സന്ദേശം അറിയിച്ചു. ഗീത ശശികുമാർ സ്വാഗതം പറഞ്ഞു
