കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോണിൻ്റെ നേതൃത്വത്തിൽ ഡിമെൻഷ്യ ഇന്ത്യ അലയൻസുമായി സഹകരിച്ച് മസ്തിഷ്‌കാരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് ഉത്ഘാടനം ചെയ്തു. ഈസ്റ്റ് സോൺ ചെയർമാൻ സജി പുളിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.

സോൺ കൺവീനർ രാജീവൻ, മാനേജിംഗ് കമ്മിറ്റി അംഗം സോമരാജ്, പ്രോഗ്രാം കൺവീനർ അനൂപ്, അജിത സതീഷ്, വനിതാ വിഭാഗം സോൺ ചെയർപേഴ്സൻ അനു അനിൽ, കൺവീനർ ഡോണ സലി, സുധ സുധീർ ഡോ. പ്രിയ എന്നിവർ സംബന്ധിച്ചു

മൂന്നു മണി വരെ നീണ്ട ക്യാമ്പിന് സലികുമാർ, വിനോദ്, രജീഷ്, പ്രകാശ്, സുമോജ് മാത്യു, സത്യൻ, സുനിൽ ബാലകൃഷ്ണൻ, ഷിബു, ഗീത രാജീവൻ, നാൻസി സജി, ലേഖ വിനോദ്, ലേഖ ജയകുമാർ, സുജ മധു എന്നിവർ നേതൃത്വം നൽകി.

സെമിനാറിൽ മസ്തിഷ്‌കാരോഗ്യ സംരക്ഷണം, ഓർമ്മശക്തി വർധന, ഓർമ്മക്കുറവ് തടയുന്നതിനുള്ള മുൻകരുതൽ മാർഗ നിർദേശങ്ങൾ എന്നിവ നൽകി. പരിപാടിയുടെ ഭാഗമായി മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന വിവിധ വിനോദപ്രവർത്തനങ്ങൾ, വിഷയവിദഗ്ധരുടെ പ്രഭാഷണങ്ങൾ, വ്യക്തിഗത ഉപദേശങ്ങളും കൗൺസലിംഗും നടന്നു. നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ പ്രിയ സെമിനാറിനു നേതൃത്വം നൽകി.

Related Posts