അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനും ഒരു പാകിസ്‌താനിയും കൊല്ലപ്പെട്ടു. മിസൈൽ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പരിക്കേറ്റ മറ്റുള്ളവർ യു.എ.ഇ, ജോർദാൻ സ്വദേശികളാണ്.
ഇറാൻ നിരുപാധികം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചിട്ടുണ്ട്.