എം​ഡി​എം​എ വിൽപ്പന ന​ട​ത്തി​യ മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം ന​ജീ​ബ് ഖാൻ അറസ്റ്റിൽ. ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വിൽപ്പന ന​ട​ത്തുകയായിരുന്ന ഇയാളെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. ​

നി​ല​വി​ല്‍ ന​ജീ​ബ് ഖാൻ ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡി​ന്‍റെ സൂ​പ്ര​ണ്ടാ​ണ്. മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ആ​ളു​ക​ളെ ക​ണ്ടെ​ത്തി എം​ഡി​എം​എ എ​ത്തി​ച്ചു ​ന​ല്‍​കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

ഇ​യാ​ളി​ല്‍ നി​ന്ന് പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ എം​ഡി​എം​എ വാ​ങ്ങാ​റു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. എ​വി​ടെ നിന്നാണ് ന​ജീ​ബ് ഖാന് എം​ഡി​എം​എ ല​ഭി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts