പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചികൂടിക്കാഴ്ച നടത്തി. സെൻ്റ് പിറ്റേഴ്‌സ്‌ബർഗിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സമാധാന ചർച്ചകളുടെ ഭാഗമായി കഴിഞ്ഞ ദിവസം പാകിസ്ഥാനും ഒമാനും സന്ദർശിച്ച ശേഷമാണ് അരാഗ്‌ചി റഷ്യയിലെത്തിയത്. ഇറാന് സാദ്ധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പുടിൽ വാഗ്ദാനം ചെയ്തു.

പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്ന് പുടിൻ പറഞ്ഞു. ഇറാൻ്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നത് തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്നും റഷ്യൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു. ഇറാനെപ്പോലെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നതായി പുടിൻ പറഞ്ഞു.

Related Posts