വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബാംഗ്ലൂർ കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക ലഞ്ച് മീറ്റ് ബാംഗ്ലൂരിലെ ഇസിഎയിൽ വെച്ച് നടന്നു. പരിപാടിയിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് മേരി റോസ്‌ലെറ്റ് ഫിലിപ്പ്, ഡബ്ല്യുഎംഎഫ് ബിസിനസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡണ്ട് റെജിൻ ചാലപ്പുറം എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് മേരി റോസ്‌ലെറ്റ് ഫിലിപ്പിനെ കൗൺസിൽ അംഗങ്ങൾ ആദരിച്ചു. കൂടാതെ, ചടങ്ങിൽ വെച്ച് മലയാളം ഫോറം ഹെഡ് രമ പ്രസന്ന പിഷാരടി രചിച്ച പുസ്തകം അതിഥികൾക്ക് സമ്മാനമായി നൽകി. മീറ്റിംഗിൽ ബാംഗ്ലൂർ കൗൺസിലിൻ്റെ നേതൃത്വനിരയിലെ പ്രമുഖരായ ജോതിസ് മാത്യു (ഫോർമർ ബാംഗ്ലൂർ കൗൺസിൽ പ്രസിഡണ്ട്), ഡോ. സുധ കെ. കെ. (ബാംഗ്ലൂർ കൗൺസിൽ സെക്രട്ടറി), ശോഭ ബാബു (ജോയിന്റ് സെക്രട്ടറി), രാകേഷ് പള്ളിയിൽ (മെംബർഷിപ്പ് ഫോറം ഹെഡ്), രമ പ്രസന്ന പിഷാരടി (മലയാളം ഫോറം ഹെഡ്), സിന്ധു ഗാഥ (ലിറ്ററേച്ചർ ഫോറം ഹെഡ്) എന്നിവർ പങ്കെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും വരും മാസങ്ങളിലെ പദ്ധതികൾ ചർച്ച ചെയ്യുന്നതിനും ഈ ഒത്തുചേരൽ വേദിയായി.