മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റുവിതരണം അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നു. വിവിധ ബ്രാഞ്ചുകളിലായി പന്ത്രണ്ടിൽ പരം ഏരിയകളിൽ വിതരണം നടന്നു. കലാശിപാളയം, മജിസ്റ്റിക്, മൈസൂർ റോഡ്, ബി.സി.സി ലേഔട്ട്, ജെ.സി. നഗർ നീലസാന്ദ്ര, ആസാദ് നഗർ , ഡബിൾ റോഡ്’ , എൽ.ആർ. നഗർ, ബൊമ്മനഹള്ളി തുടങ്ങിയ ഏരിയകളിലാണ് വിതരണം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം എൽ ആർ നഗർ, ബൊമ്മനഹള്ളി ,നീല സാന്ദ്ര ഭാഗങ്ങളിൽ പ്രസിഡണ്ട് ഡോ:എൻ.എ. മുഹമ്മദ് നേരിട്ട് വന്നാണ് വിതരണം നടത്തിയത്.
ബൊമ്മനഹള്ളി ബ്രാഞ്ചിൽ നടന്ന വിതരണച്ചടങ്ങിൽ സി.കെ. നൗഷാദ്, അസ്ക്കർ, നസീർ , സമദ് മൗലവി മാണിയൂർ, മുസ്തഫ ഹുദവി കാലടി തുടങ്ങിയവർ പങ്കെടുത്തു.ഇതുവരെ മൂവായിരത്തോളം കിറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്ന ആർ.സി.പുരം, ജയനഗർ, നാഗർഭാവി, യശ്വന്തപുരം, എം എസ് പാളയ തുടങ്ങിയ ഏരിയകളിൽ ഈ മാസം 12 ന് മുമ്പ് വിതരണം പൂർത്തിയാക്കും. മുൻകൂട്ടി ടോക്കൺ നൽകിയവർക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുൽ റഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി.ശംസുദ്ധീൻ കൂടാളി, ടി.പി. മുനീറുദ്ധീൻ, സുബൈർ കായക്കൊടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.