കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. സോഷ്യല്‍ മീഡിയ നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാർ ആലോചിക്കുന്നത്.

പാര്‍ലമെൻ്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ നിയമം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ണാടകയും ആന്ധ്രാപ്രദേശും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിക്കുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. മൂന്ന് പ്രായപരിധികള്‍ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. 8 മുതല്‍ 12 വയസ്സ് വരെയും 12 മുതല്‍ 16 വയസ്സ് വരെയും 16 മുതല്‍ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി. കുട്ടികളിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം അനിവാര്യമാണെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍.

Related Posts