ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക, വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മത്തിക്കരെയിലുള്ള ട്രസ്റ്റ് ഓഫീസിൽ വച്ച് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. പരിപാടിയിൽ വനിതാ വിഭാഗം കൺവീനർ പുഷ്പ രാജീവ് സ്വാഗതം പറഞ്ഞു. ഡോ.സുനിത കെ രാജേഷ് (BDS), ഡോ.ജയലക്ഷ്മി.ജെ (BDS) എന്നിവർ Oral Bealthനെ സംബന്ധിച്ചു ബോധവൽക്കരണക്ലാസ്സ് നടത്തി.
വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച Give to Gain എന്ന പ്രത്യേക പരിപാടിയും ശ്രദ്ധേയമായി. തുടർന്ന് ട്രസ്റ്റ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. ട്രസ്റ്റ് പ്രസിഡണ്ട് പി എ കുമാരൻ ആശംസയും, ട്രഷറർ രാജശ്രീ പി എസ് നന്ദിയും രേഖപ്പെടുത്തി.