സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ‘വായനയുടെ കാണാപ്പുറങ്ങൾ’ എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കൃഷ്ണപ്രസാദ് സ്വാഗതം ആശംസിച്ചു. കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ദിരാ ബാലൻ ആധ്യക്ഷം വഹിച്ചു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി പരിപാടി ഉദ്‌ഘാടനം ചെയ്തു. വിവർത്തനത്തിലൂടെയുള്ള വായനയുടെ വിനിമയത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

പ്രശസ്ത നിരൂപകയും റിട്ടയേർഡ് പ്രൊഫസ്സറുമായ ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വായനയെന്നത് ഉചിതമായ സ്ഥലത്ത് ഉചിതമായ പ്രതീകാത്മക പ്രയോഗങ്ങളാണ്. വായനയുടെ തലങ്ങൾക്ക് അർത്ഥവ്യാപ്തിയേറും. കാലവും ദേശവും ജീവിതവും പ്രകൃതിയും ചിഹ്ന ഭാഷകളുമെല്ലാം വായനയിൽ പുതിയ അർത്ഥങ്ങളെ ഉൽപ്പാദിപ്പിയ്ക്കുന്നു. വരികളിൽ നിഗൂഹനം ചെയ്ത അർത്ഥതലങ്ങളെ കണ്ടെത്തി മറ്റൊരു ലോകം കണ്ടെത്തുന്നതും, അനുഭവിക്കുന്നതുമാണ് യഥാർത്ഥ വായന എന്നും, അപ്പോഴാണ് വായന കരുത്തുറ്റതാകുന്നത് എന്നും ഡോ. മിനി പ്രസാദ് പ്രഭാഷണത്തിൽ രേഖപ്പെടുത്തി.

പ്രശസ്ത പ്രഭാഷകൻ റെജി നളന്ദ അനുബന്ധഭാഷണം നടത്തി. വിഷ്ണമംഗലംകുമാർ, സി.കുഞ്ഞപ്പൻ, ടോമി ആലുങ്കൽ, ബിന്ദു പി. മേനോൻ, ബിന്ദു ഗോപാലകൃഷ്ണൻ കിരൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അനിത ചന്ദ്രോത്ത്, വി.കെ. വിജയൻ, ഷൺമുഖൻ സി. ശ്രീലത മധു, അക്ഷര എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു. ചടങ്ങിൽ അതിഥികളെ സർഗധാര പ്രവർത്തകർ ആദരിച്ചു. ശ്രീജേഷ് നന്ദി പറഞ്ഞു.

Related Posts