കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം – 2025”, കേരള പിറവി / രാജ്യോത്സവ ആഘോഷങ്ങൾ നവംബർ 1 ശനിയാഴ്ച സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കൺവെൻഷൻ സെന്ററിൽവെച്ചു രാവിലെ 9 മണി മുതൽ നടക്കും.
കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി തുടങ്ങിയവർ മുഖ്യ അതിഥികളായിരിക്കും. കെ.എൻ.എസ്സ്.എസ്സ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റു ഭാരവാഹികൾ, ബോർഡ് ഡയറക്ടറുമാർ, കരയോഗം പ്രതിനിധികൾ, മഹിളാ പ്രതിനിധികൾ, മറ്റു വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ, കുടുംബാംഗങ്ങളുടെ കലാപരിപാടികളും, വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
സ്‌പന്ദന ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്‌ഘാടനവും, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കുമെന്ന് കരയോഗം സെക്രട്ടറി ജയശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9902733955.
