കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ. ബി ഗണേഷ് കുമാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നുവെന്നും എഐ ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു. സോഫ്റ്റ്‌വെയർ മനസിൽ തോന്നിയ സ്വപ്നമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എഐ ആപ്ലിക്കേഷൻ വരുന്നതോടെ ഒരു ദിവസം 45% നഷ്ടം കുറയും. വരവ് ചെലവ് കണക്കുകൾ, ലാഭം, നഷ്ടം എല്ലാം പെട്ടെന്ന് അറിയാൻ സാധിക്കും. ഇതിനായി മറ്റൊരു സോഫ്റ്റ്‌വെയർ കൂടി ഉടൻ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts