കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽവെച്ച് യുവതിയെ രണ്ടുപേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരാണ് പിടിയിലായത്. പീഡനത്തിൻ്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും പിന്നീട് മറ്റൊരു സുഹൃത്തിന് അയച്ചെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ജിയോ സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ദൃശ്യങ്ങൾ മറ്റുള്ളവർക്ക് കൈമാറിയിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.