സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് ഒറ്റയടിക്ക് 1640 രൂപ വര്‍ദ്ധിച്ചു. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വില. ഗ്രാമിന് 205 രൂപ വര്‍ദ്ധിച്ച് 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ്ണവിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23 നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണ്ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

Related Posts