നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായെത്തി ആശാ സമര നേതാക്കൾ. കന്റോൺമെന്റ്റ് ഹൗസിലെത്തിയ ആശാ സമരസമിതി പ്രസിഡണ്ട് വി.കെ.സദാനന്ദൻ, നേതാക്കളായ മിനി, ബിന്ദു എന്നിവരാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകളുമായെത്തിയത്. മന്ത്രിസഭാ രൂപീകരണത്തിൻ്റെ തിരക്കുപിടിച്ച ചർച്ചകൾക്കിടയിലാണ് വി.ഡി.സതീശനെ സമര നേതാക്കൾ സന്ദർശിച്ചത്. പൂച്ചെണ്ടും ഷാളും അണിയിച്ച് ഇവർ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ അനുമോദിച്ചു.

യൂ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആശാ പ്രവർത്തകർക്ക് 21,000 രൂപ വേതനം പ്രഖ്യാപിക്കുമെന്നായിരുന്നു സതീശൻ സമരപന്തലിൽ വച്ചുനൽകിയ വാഗ്ദാനം. വാക്ക് വാക്കാണെന്നും ഒരു സംശയവും വേണ്ടെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞതായി സമര നേതാവ് വ്യക്തമാക്കി.

Related Posts