മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരൽമല സ്‌കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാർ.
ഒന്നാം സോണിലെ, ഡി ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പർ വീട്ടിലാണ് വിജയനും കുടുംബവും താമസം മാറുന്നത്. ബാക്കിയുള്ള കുടുംബങ്ങൾ അടുത്ത ദിവസങ്ങളിലായി ടൗൺഷിപ്പിലേക്ക് മാറും. ആദ്യഘട്ടത്തിൽ ആകെ 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ 159 വീടുകളും സാങ്കേതികമായി കൊടുത്തുകഴിഞ്ഞു.

Related Posts