മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നാളെ മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു. ദേവനഹള്ളിയെ നന്ദി ക്രോസുമായും മജസ്റ്റിക്കിനെ വിജയപുര, ഘാട്ടി സുബ്രഹ്മണ്യ എന്നിവിടങ്ങളുമായും ബന്ധിപ്പിക്കുന്ന റൂട്ടുകളാണ് ഇവ. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ദിവസവേതനക്കാർ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ സർവീസുകൾ.
മജസ്റ്റിക് ടെർമിനലിൽ നിന്ന് വിജയപുരയിലേക്ക് ഹെബ്ബാൾ, യെലഹങ്ക, ദേവനഹള്ളി വഴി എട്ട് ബസുകൾ സർവീസ് നടത്തും. മജസ്റ്റിക്കിൽ നിന്ന് ഘാട്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ റൂട്ട്. ഹെബ്ബാൾ, യെലഹങ്ക എൻ.ഇ.എസ്, ദൊഡ്ഡബല്ലാപ്പൂർ വഴിയാണിത്. ഈ റൂട്ടിൽ അഞ്ച് ബസുകൾ പ്രതിദിനം 18 ട്രിപ്പുകൾ നടത്തും. മൂന്നാമത്തെ പുതിയ റൂട്ട് ദേവനഹള്ളി ടൗണിനെ നന്ദി ക്രോസുമായി ബന്ധിപ്പിക്കുന്നു. അവതി, വെങ്കിടഗിരി കോട്ട ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഈ റൂട്ടിൽ മൂന്ന് ബസുകൾ പ്രതിദിനം 60 ലൂപ്പുകൾ പൂർത്തിയാക്കും.