രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ടി.സിദ്ദിഖ് എംഎ ൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.

പോസ്റ്റർ സംഭവത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണ് കെ.സി.വേണുഗോപാൽ എന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു.

രാഹുലിൻ്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വലിയ തർക്കങ്ങൾ നില നിന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇവർക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Related Posts