സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്കു പ​ടു​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തോ​ടൊ​പ്പം തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൻ്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ്, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, ത​മി​ഴ്‌​നാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ല​വ​ർ​ഷം വ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.

Related Posts