മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താനെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ തനിക്ക് കിട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനമെടുക്കുകയോ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കുകയോ ചെയ്യാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.