സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണംവാരാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കറും. സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ചെത്തുന്ന ഗവർണർ ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് പ്രധാനവേദിയിൽ ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയിരുന്നത്. സർക്കാരും ഗവർണറുമായി സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്.

Related Posts