രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരൻ്റെ മേല്‍ വീണ്ടും അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘തെറ്റായ നയങ്ങള്‍ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വന്‍ വിലവര്‍ധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ അതിൻ്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍,

ഇപ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍, വീണ്ടും വിലവര്‍ദ്ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്’, പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Posts