വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ആർ.ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയെന്ന പ്രത്യേകതയും സതീശനുണ്ട്.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ ആകർഷണം, തൊഴിൽ സൃഷ്ടി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്നായി കിഫ്ബിയുടെ പുനഃസംഘടന കണക്കാക്കപ്പെടുന്നു. കിഫ്ബിയെ വരുമാനാധിഷ്ഠിത മാതൃകയിലേക്ക് മാറ്റുന്നതിനും സ്ഥാപനത്തെ പൂർണമായും ധനവകുപ്പിൻ്റെ നിയന്ത്രണത്തിലാക്കുന്നതിനുമുള്ള നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന സൂചനകളുണ്ട്.

സാമ്പത്തിക അച്ചടക്കവും വികസന പദ്ധതികൾക്കുള്ള ധനസമാഹരണവും ലക്ഷ്യമിട്ടുള്ള നിർണായക പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിന്ന് വിവിധ മേഖലകൾ പ്രതീക്ഷിക്കുന്നത്.

Related Posts