നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് ന​യ​രൂ​പീ​ക​ര​ണ സ​മി​തി തീ​രു​മാ​നം. ​ഇ​തി​ൽ ഹൈ​ക്ക​മാ​ൻഡ് അ​ന്തി​മ തീ​രു​മാ​നം എ​ടുക്കും. ത​ർ​ക്ക​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ആ​രും സ്വ​യം സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ക്കേ​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക ത​യാ​റാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഫെബ്രുവരി ര​ണ്ടി​ന​കം ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കാൻ നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. ഒ​രു ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും സീ​റ്റ് പ​ര​സ്പ​ര സ​മ്മ​ത​മി​ല്ലാ​തെ ഏ​റ്റെ​ടു​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ജ​യ​സാ​ധ്യ​ത മാ​ത്ര​മാ​കും തെ​ര​ഞ്ഞെ​ടു​പ്പി​ലെ മാ​ന​ദ​ണ്ഡ​മെ​ന്ന് ദീ​പാ ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

Related Posts