കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്ക്കാരം സമ്മാനിച്ചു. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കവിക്ക് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ, തിരുവനന്തപുരം മേയർ വി വി രാജേഷ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ എന്നിവർ പങ്കെടുത്തു. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എൻ എസ് മാധവൻ ചെയർമാനും കെ ആർ മീര, ഡോ. കെ എം അനിൽ എന്നിവർ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബുബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് കെ ജി ശങ്കരപ്പിള്ളയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെ ജി ശങ്കരപ്പിള്ളയുടെ ജനനം. 1970-കളിൽ ‘ബഹാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു ആധുനിക കവിതയുടെ പ്രമുഖ യാക്താക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.
1998ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പുരസ്കാരത്തിന് അർഹനായി. “കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ”ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.