എക്സൈസ് കമ്മീഷണർ എം.ആർ.അജിത് കുമാറിനെ ബവ്കോ ചെയർമാനാക്കി. ഹർഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021വരെ എക്സൈസ് കമ്മീഷണർ തന്നെയായിരുന്നു ബവ്കോയുടെ ചെയർമാൻ. പിന്നീട് യോഗേഷ് ഗുപ്‌ത ബവ്കോ തലപ്പത്ത് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.