രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കേരള ടീമിനെ നയിക്കും. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച സച്ചിൻ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തിളങ്ങിയ അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ എന്നിവരും രഞ്ജി ടീമിലുണ്ട്.
കഴിഞ്ഞ സീസണിലും സൽമാൻ നിസാർ കേരളത്തിനായി രഞ്ജി ട്രോ ഫിയിൽ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയിൽ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലി ലെത്തി ചരിത്രനേട്ടം കുറിച്ചത്. ഫൈനലിൽ വിദർഭക്ക് മുന്നിൽ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്. ബാബാ അപരാജിതും അങ്കിത് ശർമയുമാണ് ടീമിലെ മറുനാടൻ താരങ്ങൾ.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സ ൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ ഏദ ൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി. നായർ.