കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി ഒരു മാസത്തിനകം നൽകുമെന്ന് റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡ. 12.54 ലക്ഷം ഹെക്‌ടർ കൃഷിനാശമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഈയിടെ നാശം വന്ന 7 24 ലക്ഷം ഹെക്ട‌റിനുള്ള നഷ്ടപരിഹാരം 10 ദിവസത്തിനകം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ ഒമ്പത് ജില്ലകളിലായി 5.25 ലക്ഷം ഹെക്‌ടർ കൃഷിനാശം സംഭവിച്ചവർക്കാണ് തുക കൈമാറുക.
വരണ്ട ഭൂമിക്ക് ഹെക്‌റിന് 8,500 രൂപയും ജലസേചനമുള്ള ഭൂമിക്ക് 17,000 രൂപയും കൃഷി ഭൂമിക്ക് 22,500 രൂപയുമാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ മാനദണ്ഡങ്ങൾ പ്രകാരം നൽകുക. കൂടാതെ ഓരോ കർഷകനും ഹെക്ടറിന് 8500 രൂപ വീതം അക്കൗണ്ടിലേക്ക് കൈമാറും.

Related Posts