വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ. കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകരും മുദ്രാവാക്യം മുഴക്കിയതോടെ സദസ്സിൽ ബഹളം
സംഘർഷസാധ്യതയില്ലെന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് ഇരുവിഭാഗം പ്രവർത്തകരും ചേരിത്തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്. വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി 10:30 ഓടെ തുറമുഖം സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.
കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുക്കൊണ്ടുള്ള പ്ലക്കാർഡുകളുമായാണ് ബിജെപി പ്രവർത്തകർ ചടങ്ങിനെത്തിയിരിക്കുന്നത്. പ്ലക്കാർഡുകൾ ഉയർത്തി ബിജെപി പ്രവർത്തകർ മോദി അനുകൂല മുദ്രാവാക്യമുയർത്തിയതോടെ ഇടതുപക്ഷപ്രവർത്തകർ സംസ്ഥാനസർക്കാരിനെ അനുകൂലിച്ച് മുദ്രാവാക്യം ഉയർത്തി.