കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം “കുടുംബ കൂട്ട് 2025” നവംബർ 2, ഞായർ 8 മണി മുതൽ ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടത്തപ്പെടും.

സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തെജസ്വി സൂര്യ, ബൊമ്മനഹള്ളി എം.എൽ.സതീഷ് റെഡ്‌ഡി, മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോംനാഥ്, കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് മറ്റു ബോർഡ് അംഗങ്ങൾ, വിശിഷ്ടതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി മധു മേനോൻ, പ്രസിഡണ്ട് സോമശേഖർ ഹരിദാസ് അറിയിച്ചു.

Related Posts