കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുറത്തെ ഫസ്റ്റ് മെയിൻ റോഡിലുള്ള ബ്രിഗേഡ് ലിങ്ക് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി വി നാരായണൻ ശിലാഫലകം അനാച്ഛാദനവും ചെയ്തു.
ഖജാൻജി എൻ വിജയ കുമാർ, വൈസ് ചെയർമാൻമാരായ കെ.വി. ഗോപാലകൃഷ്ണൻ, ജി.മോഹനകുമാർ, എൻ ഡി സതീഷ്, ജോയിൻ്റ് സെക്രട്ടറിമാരായ എസ് ഹരീഷ് കുമാർ, സി ജി ഹരി കുമാർ, വാസുദേവൻ നായർ, ജോയിൻ്റ് ട്രഷറർ വി. പ്രദീപൻ, മഹിളാ കോർ കമ്മിറ്റി കൺവീനർ ശോഭന രാംദാസും ജോയിൻ്റ് കൺവീനർമാരും, കെഎൻഎസ്എസ്. പി ആർ ഓ. ഡി കൃഷ്ണൻകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ ഗോകുലം ബിൽഡർസ് ഡയറക്ടർ പ്രമോദ് ഗോപാലൻ, ജി എൻ എസ് എസ് ചെയർമാൻ എസ് എസ് നായർ, കേരള സമാജം പ്രസിഡണ്ട് ഹനീഫ, സെക്രട്ടറി റെജി കുമാർ, വിനു ജി, കെ എൻ ഈ പ്രസിഡണ്ട് സി ഗോപിനാഥൻ നായർ, സെക്രട്ടറി ജയ്ജോ ജോസഫ്, കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, സെക്രട്ടറി മധുസൂദനൻ, എസ് എൻ ഡി പി പ്രസിഡണ്ട് സത്യൻ പുത്തൂർ, ശ്രീ നാരായണ സമിതി പ്രസിഡണ്ട് രാജ്മോഹൻ, നമ്പ്യാർ അസോസിയേഷൻ പ്രസിഡണ്ട് ജയശ്രീ നമ്പ്യാർ, സുവർണ കർണാടക കേരള സമാജം സ്റ്റേറ്റ് പ്രസിഡണ്ട് ആർ രാജേന്ദ്രൻ എന്നിവരെ ആദരിച്ചു.
ഡയറക്ടർ ബോർഡ് മെമ്പർമാർ, കരയോഗം പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, അംഗങ്ങൾ, മഹിളാ വിഭാഗം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിൽഡിംഗ് ഫണ്ടിലേക്ക് സംഭാവന നൽകിയ കരയോഗങ്ങളെ ആദരിച്ചു. സാംസ്കാരിക വേദി സംഘടിപ്പിച്ച കവിത ചെറുകഥ മത്സരങ്ങളിൽ ജയച്ചവർക്ക് സമ്മാനദാനവും, വിഭവ സമൃദ്ധമായ സദ്യയും നടന്നു.