ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല എഴുത്തുകാരി ബ്രിജി കെ.ടി ഉൽഘാടനം ചെയ്തു. യോഗത്തിന് പ്രസിഡണ്ട് ടി.എ കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. കഥാ ശില്പശാലയിൽ സംഘടനയിലെ എഴുത്തുകാരുടെ കഥകൾ അവതരിപ്പിച്ചു. കഥകൾ പഠനവിധേയമാക്കിക്കൊണ്ട് എഴുത്തുകാരൻ ജോമോൻ എം ജോബ് സഭയിൽ വിശദമാക്കി. ചെറുകഥ എന്ന സാഹിത്യത്തിലെ മൗലീകമായ സവിശേഷത കാലാകാലങ്ങളിൽ അതിനുണ്ടാകുന്ന രൂപ പരിവർത്തന സദ്ധൃതയെക്കുറിച്ച് സംസാരിച്ചു. ചെറുകഥയെന്ന സാഹിത്യ രൂപത്തിന് ജീവിതത്തെ സമഗ്രമായോ, പുർണ്ണമായോ ആവിഷ്കാരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ ചർച്ചയിൽ ഡോ.മാത്യു മാബ്ര, ഡോ. സജി പുതുശ്ശേരി, മെറ്റിഗ്രൈസ്, സത്യൻ പുത്തൂർ, സി.ഡി ഗബ്രിയേൽ, അഭിമലൈക്ക് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഗാനലാപനത്തിൽ മിൽക്കാജോസ്, ടെസ്സാറോജി, ലിജിൻ ജോസഫ്, യം.ജെ വിൻസെൻ്റ് എന്നിവർ ശ്രുതി മധുരമായി പാടി. സ്നേഹവിരുന്നോടെ യോഗം പിരിഞ്ഞു.