ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി, ‘SciForge 2026’ എന്ന ശാസ്ത്ര സെമിനാർ ജീവൻ ബീമാ നഗറിലെ കാരുണ്യ ഹാളിൽ സംഘടിപ്പിച്ചു. ഹോളിക്രോസ് സ്കൂൾ, ലിറ്റിൽ ഏയ്ഞ്ചൽ സ്കൂൾ, മിറാണ്ട സ്കൂൾ, മറ്റ് വിവിധ സ്കൂളുകളിൽ നിന്നായി 35-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഐ.എസ്.ആർ.ഒ യിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ സഞ്ജീവ് ചിറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രകൽപ് പ്രദീപ് നേതൃത്വം നൽകുന്ന H2O സംഘടനയിലെ സന്നദ്ധ പ്രവർത്തകരായ, അഭിനോവ്, ഗണേഷ്, അഖിൽ, അഖില എന്നിവർ ചേർന്നാണ് പരിപാടിക്ക് മാർഗനിർദേശവും ഏകോപനവും നൽകിയത്. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളോടൊപ്പം വിദ്യാർത്ഥികളെ സംഘങ്ങളാക്കി റോബോട്ടിക്സ് പ്രോജക്റ്റുകൾ നടത്തി. ശാസ്ത്രത്തോടുള്ള കൗതുകവും അന്വേഷണ മനോഭാവവും വളർത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഏറെ വിജയകരമായി സമാപിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും, സ്കൂളുകൾക്കും ശാസ്ത്ര സാഹിത്യ വേദി പ്രസിഡണ്ട് കെ.ബി.ഹുസൈൻ, സെക്രട്ടറി പൊന്നമ്മ ദാസ്, വൈസ് പ്രസിഡണ്ട് ഷീജ റെനീഷ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും, മൊമെന്റോകളും വിതരണം ചെയ്തു. കല്പന പ്രദീപ് സ്വാഗതവും, പ്രതീഷ് ടി.വി നന്ദിയും പറഞ്ഞു