ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. ബെംഗളൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബിടതിയിൽവെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ അഫ്രീനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഫ്രീനയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിലൊന്നാണ് ബിടതി.